Minister M M Mani speaks against CPI amidst of CPI-CPM clash. <br /> <br />തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ തുടങ്ങിയ സിപിഎം-സിപിഐ പോരിന് അയവില്ല.പ്രശ്ന പരിഹാര ചർച്ചകള്‍ നടക്കുന്നതിനിടെെ സിപിഐക്കെതിരെ രൂക്ഷ വിമർശവുമായി മന്ത്രി എംഎം മണി. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് മലപ്പുറം വണ്ടൂരില്‍ നടന്ന സിപിഎമ്മിൻറെ ഏരിയ സമ്മേളനത്തിനിടെ എംഎം മണി പറഞ്ഞു. തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം ശുദ്ധ മര്യാടകേടാണ്. മൂന്നാർ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ആദ്യം വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ ഭരണകക്ഷികള്‍ തമ്മില്‍ വിഴുപ്പലക്കല്‍ തുടങ്ങിയതോടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ഇരുപക്ഷത്തേയും നേതൃത്വം നിര്‍ദേശിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് നേതൃതല ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഇരുപാര്‍ട്ടികളും.